X

ഭൂകമ്പം; നേപ്പാളില്‍ മരണസംഖ്യ മൂവായിരത്തിലധികമെന്ന് അനൗദ്യോഗിക വിവരം

അഴിമുഖം പ്രതിനിധി 

ഇന്നു രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം മൂവായിരത്തിലധികമായെന്ന് അനൗദ്യോഗികവിവരം. നേപ്പാള്‍ റേഡിയോ ആണ് ഈ വിവരം പുറത്തുവിട്ടത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ കാഠ്മണ്ഡുവിലും പൊഖാറയിലുമാണ് ഏറെയും മരണങ്ങള്‍.

നിരവധി കെട്ടടങ്ങള്‍ തകര്‍ന്നിവീണിട്ടുള്ളതിനാല്‍ ഇതിനിടയിലെല്ലാം മനുഷ്യര്‍ കുടങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് കരുതുന്നത്. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായി പറയുന്നത്. റോഡുകളും വൈദ്യുതി ബന്ധങ്ങളും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചിട്ടു. നേപ്പാളിലെക്കുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നേപ്പാളിലെ ദുരിതാശ്വാസ നടപടികളില്‍ സഹായിക്കാനായി ഇന്ത്യ സംഘങ്ങളെ അയക്കും. സാധ്യമായ എല്ലാ സഹായങ്ങളും നേപ്പാളിന് ചെയ്തുകൊടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഭൂകമ്പത്ത തുടര്‍ന്ന് എവറസ്റ്റ് കൊടുമുടുയില്‍ കനത്ത മഞ്ഞുവീഴ്ച്ച് ഉണ്ടായിട്ടുണ്ട്.

അതേസമയം ഉത്തരേന്ത്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.

This post was last modified on December 27, 2016 2:57 pm