X

‘ കോടതിയുടെ സമയം പാഴാക്കി’; വിധിപറയാനിരിക്കെ കായല്‍ കയ്യേറ്റക്കേസിനെതിരായ ഹര്‍ജി പിൻവലിച്ച തോമസ് ചാണ്ടിക്ക് 25000 രൂപ പിഴ

തോമസ് ചാണ്ടി, മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, അമ്മ മേരി ചാണ്ടി, തോമസ് മാത്യു തുടങ്ങിയവർ നൽകിയ അഞ്ച് ഹർജികളാണ് പിൻവലിക്കാനായിരുന്നു കോടതിയുടെ അനുമതി തേടിയത്.

ഭൂമി കയ്യേറ്റക്കേസിലെ വിജിലൻസ് എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി തോമസ് ചാണ്ടിയുൾപ്പെടെയുള്ളവർ നൽകിയ ഹർജി പിൻവലിച്ചു. തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ നാല് ഹർജികളാണ് പിൻവലിച്ചത്. എന്നാൽ കേസില്‍ തിങ്കളാഴ്ച വിധിപറയാനിരിക്കെ ഹർജികൾ പിൻവലിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ നഷ്ടമായത് കോടതിയുടെ വിലപ്പെട്ട സമയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇതിന്റെ പേരിൽ തോമസ് ചാണ്ടി അടക്കമുള്ളവർ 25,000 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. ഇത്തരത്തിൽ ഹർജി പിൻവലിക്കുന്ന നടപടി നല്ല കീഴ്വഴക്കമല്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പിഴ പത്ത് ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തോമസ് ചാണ്ടി, മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, അമ്മ മേരി ചാണ്ടി, തോമസ് മാത്യു തുടങ്ങിയവർ നൽകിയ അഞ്ച് ഹർജികളാണ് പിൻവലിക്കാനായിരുന്നു കോടതിയുടെ അനുമതി തേടിയത്.

ആലപ്പുഴ മുൻ കലക‌്ടർ ഉൾപ്പെടെ പ്രതികളായ വലിയകുളം മുതൽ സീറോജെട്ടി വരെയുള്ള നിലം നികത്തി റോഡ് നിർമ്മിച്ചെന്ന കേസിൽ തങ്ങൾക്കെതിരായ എഫ് ഐആർ റദ്ദാക്കണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. സുഭാഷ് തീക്കാടൻ നൽകിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് വിജിലൻസ് കേസെടുത്തത്. ഹർജികളിൽ വാദം പൂർത്തിയാക്കി സിംഗിൾബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹർജികൾ പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചത്.

 

 

 

 

This post was last modified on February 5, 2019 4:24 pm