X

വിവാഹ നിശ്ചയം കഴിഞ്ഞ മടങ്ങുന്നതിനിടെ വാഹനാപകടം; പ്രതിശ്രുത വരൻ അടക്കം മുന്നുമരണം,11 പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് നിന്നും കണ്ണൂരുലേക്ക് പോയ ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിപ്പെട്ടത്.

ദേശീയ പാതയില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്ന പ്രതിശ്രുതവരന്‍ ഉൾപ്പെടെയാണ് മരിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ വിനീഷിന്റെ വിവാഹ നിശ്ചയചടങ്ങിന് ശേഷം മടങ്ങിയ സംഘമാണ് മാരാരിക്കുളത്തിന് സമീപം കണിച്ചു കുളങ്ങളരയിൽ അപകടത്തിൽപ്പെട്ടത്. ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം.

അപകടത്തിൽ വിനീഷിന് (25) പുറമെ ഇയാളുടെ അമ്മയുടെ സഹോദരി പ്രസന്ന (55) പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38), എന്നിവരാണ് മരിച്ചത്. ഒരുകുട്ടിയുൾപ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂവാറില്‍ വച്ച് നടന്ന വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു സംഘം.

അമിത വേഗമായിരുന്നു അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മുന്നില്‍പോയ ഒരു വാഹനത്തെ മറികടന്ന വാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വരുന്നത് കണ്ട് റോഡിന്റെ വലത് വശത്തേക്ക് വെട്ടിക്കുകയായിരുന്നെന്നാണ് വിവരം. വാനിന്റെ പിന്നില്‍ ഇടത് ഭാഗത്താണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂർണമായും തകര്‍ന്നിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില ​അതീവ ​ഗുരുതരമാണെന്നാണെന്നും റിപ്പോർട്ടുകളുണ്ട്.

ട്രാവലറിൽ ഉണ്ടായിരുന്നവരെല്ലാം കണ്ണുർ സ്വദേശികളാണെന്നാണ് വിവരം. എന്നാൽ അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

This post was last modified on April 26, 2019 9:37 am

Related Post
Leave a Comment