X

കൊട്ടാരക്കരയില്‍ തീപിടിച്ച് കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തിനശിച്ചു; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്

കൊട്ടാരക്കര വാളകത്ത് വച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് ബസ് പൂര്‍ണമായും കത്തി നശിച്ചു.

തിരുവനന്തപുരം-കൊട്ടാരക്കര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍സി സൂപ്പര്‍ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള ബസിനാണ് തീപിടിച്ചത്. കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കാന്‍ സാധിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും മുപ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് പൊള്ളലേറ്റതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ഇവരെ ബേണ്‍സ് ഐസിയുവിലേക്ക് മാറ്റും. അതേസമയം നാല് പേരുടെ നില ഗുരുതരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം മൂവാറ്റുപുഴ റൂട്ടിലായിരുന്നു അപകടം.

read more:ഞാന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ഞാനും നിങ്ങളിലൊരാളല്ലേ? സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് കഫീല്‍ ഖാന്‍

This post was last modified on June 15, 2019 4:46 pm