X

ജനങ്ങളുടെ പ്രശ്നങ്ങൾ‌ പ്രകടന പത്രികയാക്കും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രകാശ് രാജ്

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് താരം.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിറകെ കർമാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ തുടക്കം കുറിച്ച് നടൻ‌ പ്രകാശ് രാജ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോൾ ജന സമ്പർക്കപരിപാടി ആരംഭിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശിവജിനഗര്‍ കോളനിൽ നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാനും അദ്ദേഹം തയ്യാറായി. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നിതു മുന്‍പായി ജനങ്ങളില്‍ നിന്നും അവരുടെ പ്രശ്‌നങ്ങള്‍ നേടിട്ടറിയുന്നതിനാണ് നടപടിയെന്നായിരുന്നു ഇതിന് പ്രകാശ് രാജ് നല്‍കിയ വിശദീകരണം.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട്. പ്രശ്‌നങ്ങള്‍ അറിഞ്ഞിതിനു ശേഷം അതിനനുസരിച്ചാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുക എന്നും പ്രകാശ് രാജ് പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ശിവജിനഗര്‍ കോളനി ഉൾപ്പെടെയുള്ള പ്രദേസങ്ങൾ നേതാക്കള്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ട്. അത് മാറണം എന്നും അദ്ദേഹം പറയുന്നു. നിരവധിപ്പേരാണ് പ്രകാശ് രാജിനെ കാണാനും ഫോട്ടോ എടുക്കാനുമായി എത്തിയത്.

നേരത്തെ ആംആദ്മി പാര്‍ട്ടിയും ടിആര്‍എസും പ്രകാശ് രാജിന് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ല എന്ന നിലപാട് തുടരുകയാണ് താരം. പുതുവത്സര ദിവത്തിലായിരുന്നു പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് വ്യക്തമാക്കിയത്.