X

മുപ്പത് വർഷത്തെ ഇടവേള; കുവൈത്ത് യുദ്ധകാലത്തിന് ശേഷം എയർ ഇന്ത്യ വിമാനം വീണ്ടും ഇറാഖിൽ

ലഖ്‌നൗവിൽ നിന്നും ഷിയാ തീര്‍ഥാടകരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച നജാഫിൽ ഇറങ്ങിയത്.

ഇറാഖ് കുവൈത്ത് യുദ്ധകാലക്ക് നിർത്തിവച്ച ഇന്ത്യ- ഇറാഖ് എയർ ഇന്ത്യ വിമാന സർവീസ് 30 വർഷത്തെ ഇടവേളക്ക് ശേഷം പുനരാംഭിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ നിന്നും ഷിയാ തീര്‍ഥാടകരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച നജാഫിൽ ഇറങ്ങിയത്. ഇറാഖിലെ ഇന്ത്യൻ അംബാസിഡർ പ്രദീപ് സിങ് രാജ് പുരോഹിതും ഇറാഖി ഉദ്യോഗസ്ഥരും വിമാനത്തിലെ ജീവനക്കാരെയും സ്വീകരിച്ചു. ഷിയാ പുണ്യഭൂമിയായ നജഫിലേക്ക് തന്നെ മുന്നു പതിറ്റാണ്ടിനു ശേഷം ആദ്യ സർവീസ് നടത്താനായത് ഭാഗ്യമാണെന്നും പ്രദീപ് സിങ് രാജ് പുരോഹിത് പ്രതികരിച്ചു.

ഇറാഖ്- കുവൈത്ത് യുദ്ധത്തിന് ശേഷം അന്താരാഷ്ട തലത്തിൽ സദ്ദാം ഹുസൈൻ ഭരണ കൂടത്തിന് മേൽ അന്താരാഷ്ട്ര സമൂഹം ഉപരോധം ഏർപ്പെടുത്തിയതിന് പിറകെയാണ് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചത്. 2003ൽ അമേരിക്കൻ അധിനി വേശത്തെ തുടർന്ന് സദ്ദാം ഭരണത്തിന് അവസാനം കുറിക്കുകയും അദ്ദേഹത്തെ തുക്കിക്കൊല്ലുകയും ചെയ്യതെങ്കിലും നിയന്ത്രണം തുടരുകയായിരുന്നു.

ഷിയാ മുസ്ലീം വിഭാഗത്തിന്റെ സ്ഥാപകനും പ്രവാചകൻ മുഹമ്മദിന്റെ പുത്രനുമായ ഇമാം അലിയുടെ ശവകൂടീരം സന്ദര്‍ശിക്കുന്നതായാണ് തീര്‍ത്ഥാടകർ നജഫിലെത്തിയത്. തലസ്ഥാനമായ ബാദ്ഗാദിൽ നിന്നും 150 കിലോമീറ്റർ മാറിയുള്ള നഗരമാണ് നജഫ്.

This post was last modified on February 15, 2019 1:12 pm