X

ചൂടകറ്റാന്‍ ചാണക കാര്‍: അഹമ്മദാബാദ് സ്വദേശിയുടെ ഐഡിയ

ചാണകത്തെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നാണ് രൂപേഷ് ഗൗരംഗ ദാസിന്റെ അഭിപ്രായം.

പൊള്ളുന്ന ചൂടില്‍ കാറിനെ തണുപ്പിക്കാനായി ചാണകം കൊണ്ട് പെയിന്റ് ചെയ്തിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശി. ഡ്രൈവ് ചെയ്യുമ്പോള്‍ ചൂട് അകറ്റാനാണ് ഇത്തരമൊരു ഐഡിയ പ്രയോഗിച്ചത് എന്നാണ് കാര്‍ ഉടമയായ സേജാല്‍ ഷാ എന്ന സ്ത്രീ പറയുന്നത്. രൂപേഷ് ഗൗരംഗ ദാസ് എന്നയാളാണ് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാണകത്തെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നാണ് രൂപേഷ് ഗൗരംഗ ദാസിന്റെ അഭിപ്രായം. വീടുകളുടെ മുറ്റത്തും ചുമരുകളിലും ചാണകമിടുന്നത് ഇന്ത്യയില്‍ സാധാരണമാണ്. എന്നാല്‍ കാറില്‍ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പരീക്ഷണം. ചാണക കാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിലര്‍ ട്രോളുന്നു. മറ്റ് ചിലര്‍ പ്രശംസിക്കുന്നു.

This post was last modified on May 21, 2019 6:33 pm

Related Post
Leave a Comment