ആലുവ എടത്തല വിഷയത്തില്‍ പ്രക്ഷുബ്ദമായി വീണ്ടും നിയമസഭ. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും, യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ടെന്നുമുള്ള തന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചതോടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്. കയ്യേറ്റം ചെയ്യപ്പെടേണ്ട വിഭാഗമല്ല പോലീസെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയെ പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സ്പീക്കര്‍ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുയായിരുന്നു.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 8, 2018 10:39 am
Leave a Comment