X

മൽസരിക്കുന്നത് അച്ഛന്റെ അനുഗ്രഹത്തോടെ; തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ സ്ഥാനാർഥിയാവും

വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാവുന്ന സാഹചര്യത്തിൽ ഇതിൽ മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പളി തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാവും. വയനാട്ടിൽ പൈലി വാദ്യാട്ടും സ്ഥാനാർഥിയാവുമെന്നും തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാവുന്ന സാഹചര്യത്തിൽ ഇതിൽ മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  എന്നാൽ വയനാട് സീറ്റിനായി ഇതുവരെ ബിജെപി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോഴും എസ്എൻഡിപി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും വ്യക്തമാക്കിയ അദ്ദേഹം അച്ഛന്റെ ആനുഗ്രഹത്തോടെയാണ് മൽസര രംഗത്ത് ഇറങ്ങുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.  എസ്എൻഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് അച്ഛൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.  നേരത്തെ, പ്രഖ്യാപിക്കാതെ മാറ്റിവച്ച് സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്ചയിച്ച ശേഷമയിരുന്നു തുഷാൻ മാധ്യമങ്ങളെ കണ്ടത്.

ആലത്തൂര്‍, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് മുൻപ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം, ആലത്തൂര്‍- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവന്‍, ഇടുക്കി- ബിജുകൃഷ്ണന്‍ എന്നിവർ സ്ഥാനാർത്ഥികളാവും.

 

 

This post was last modified on March 27, 2019 5:29 pm