X

ബിറ്റ് കോയിന്‍ ഇടപാട്: സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്‌തേക്കും

ബിറ്റ് കോയിന്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ത്രയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.

ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍, ശില്‍പ ഷെട്ടി, തുടങ്ങിയ താരങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തേക്കും. ബിറ്റ് കോയിന്‍ ഇടപാടുമായി 2000 കോടി അഴിതി നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തില്‍ പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ത്രയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
ബിറ്റ് കോയിന്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ എട്ട് മണിക്കുറോളം നീണ്ടതായി അധികൃതര്‍ അറിയിച്ചു.

സണ്ണി ലിയോണ്‍ ശില്‍പ്പ ഷെട്ടി എന്നിവര്‍ക്കു പുറമേ ബോളിവുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രാചി ദേശായി, ആര്‍തി ചബ്രിയ, സോനാല്‍ ചൗഹാന്‍, കരിഷ്മാ താന, സറീന്‍ഖാന്‍, നേഹാ ദൂപിയ, ഹുമ ഖുറേഷി, നര്‍ജിസ് ഫക്‌റി എന്നിവരും ഇഡി പട്ടികയിലുണ്ടെന്നാണ് റിപോര്‍ട്ട്.

ദുബയ്, സിങ്കപ്പുര്‍ എന്നിവിടങ്ങളില്‍ ബിറ്റ് കോയിന്‍ ഇടപാടില്‍ അരോപണം നേരിട്ട അമിത് ഭരദ്വാജ് ഉടമസ്ഥനായ കമ്പനിയുടെ പ്രചാരണങ്ങളുടെ ഭാഗമായതിനാണ് ഇവരുടെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മുടക്കു മുതലിനേക്കാള്‍ 10 ശതമാനം തുക 18 മാസം കൊണ്ട് മടക്കി നല്‍കുമെന്നായിരുന്ന് വാഗ്ദാനം നല്‍കി ഇടപാടുകാരെ പറ്റിച്ച സംഭവത്തിലാണ് നടപടി. പുനെ സ്വദേശിയായ ഭരദ്വാജ് ആറുമാസങ്ങള്‍ക്ക് മുമ്പ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായിരുന്നു. പൊന്‍ഴി അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പൊന്‍ഴി ഇടപാടിലൂടെ 8000ത്തോളം പേരെ സാമ്പത്തികമായി വഞ്ചിച്ച് ഭരദ്വാജ് ബാങ്കോക്കിലേക്ക് കടക്കുകയായിരുന്നു. ഇതിനുശേഷമാണ് ബിറ്റ്‌കോയിന്‍ ഇടപാടില്‍ ഭരദ്വാജ് ഭാഗമാവുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 7, 2018 1:12 pm