മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസില്‍ മന്തി മാത്യു ടി തോമസിന്റെ ഭാര്യക്കും ഭാര്യക്കും നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസ്. മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്‌സ്, ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരായാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ കോടതിനിര്‍ദേശ പ്രകാരം പ്രഥമവിവര റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
This post was last modified on November 15, 2018 6:52 am
Leave a Comment