X

ജോണ്‍സണ്‍-ന്റെ ബേബി പൗഡര്‍ ഉപയോഗിച്ച് യുവതിക്ക് ക്യാന്‍സര്‍; നഷ്ടപരിഹാരം 2600 കോടി

വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍-ന്റെ വക്താവായ കരോള്‍ ഗുഡ്‌റിച്ച്

ജോണ്‍സണ്‍ & ജോണ്‍സണ്‍-ന്റെ ബേബി പൗഡര്‍ സ്ഥിരമായി ഉപയോഗിച്ച് യുവതിക്ക് അണ്ഡാശയക്യാന്‍സര്‍ ഉണ്ടായി എന്ന പരാതിയില്‍ കമ്പനി യുവതിക്ക് 417 മില്യണ്‍ ഡോളര്‍ (ഏകദേശം 2600 കോടി) നഷ്ടപരിഹാരം വിധിച്ചു. കാലിഫോര്‍ണിയ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് കോടതിവിധി.

1950 മുതല്‍ 2016 വരെ താന്‍ ദിവസവും ഈ പൗഡര്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും പൗഡര്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന മുന്നറിയിപ്പ് ജോണ്‍സണ്‍ & ജോണ്‍സണ്‍ നല്‍കിയിരുന്നില്ലെന്നും ഇവര്‍ കോടതിയെ ബോധിപ്പിച്ചു.

അതെസമയം വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍-ന്റെ വക്താവായ കരോള്‍ ഗുഡ്‌റിച്ച് അറിയിച്ചു. പൗഡര്‍ സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിക്ക് പിഴ കിട്ടുന്നത്. ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ കമ്പനിക്കെതിരെ നിയമ യുദ്ധം നടക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/ZP88xk

This post was last modified on August 23, 2017 12:06 pm