X

സൊഹറാബുദ്ദീൻ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് കേന്ദ്ര സർക്കാർ

ഒൗദ്യോഗിക ചുമതല അനുവാദമില്ലാതെ കൈമാറിയെന്ന ആരോപിച്ചാണ് നടപടി.

വിവാദമായ സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാർ സസ്പെന്‍ഡ് ചെയ്തു. ഗുജറാത്ത് കേഡർ െഎപിഎസ് ഒാഫീസറായ രജനീഷ് റായിക്കെതിരെണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. ഒൗദ്യോഗിക ചുമതല അനുവാദമില്ലാതെ കൈമാറിയെന്ന ആരോപിച്ചാണ് നടപടി. 2007 ൽ സൊഹറാബുദ്ദീൻ കേസ് ആദ്യം അന്വേഷിച്ച ഗുജറാത്ത് ക്രൈംബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥരിലൊരാളായിരുന്നു റായ്.

നിലവിൽ കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിൽ ആന്ധ്ര പ്രദേശിലെ ചിറ്റൂരിൽ സെൻഡ്രൽ റിസർവ് പോലീസ് ഫോഴ്സ് (സിഅർപിഎഫ്) സിന് കീഴിലുള്ള കൗണ്ടർ ഇൻസർജൻസി ആൻഡ് ആൻ‌റ് ടെററിസിസം സ്കൂളിന്റെ മേധാവിയാണ് അദ്ദേഹം. ഇതേ സ്ഥാപനത്തിന്റെ ചുമതല അനുവാദമില്ലാതെ കൈമാറിയെന്ന് ആരോപിച്ചാണ് രജനീഷ് റായ്ക്കെക്കെതിരായ നടപടിയെന്ന് ഡിസംബർ 17 ന് പുറപ്പെടുവിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയം പറയുന്നു. അച്ചടക്ക നടപടി നിലവിൽ വന്നെങ്കിലും റായ് ചിറ്റൂരില്‍ തുടരണമെന്നും ഡയറക്ടർ ജനറലിന്റെ അനുമതിയില്ലാതെ പ്രദേശം വിട്ട് പോവരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

52 കാരനായ രജനീഷ് റായ് മുന്നുമാസങ്ങൾക്ക് മുൻപ് സ്വയം വിരമിക്കലിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷ മന്ത്രാലയം നിരസിച്ചു. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ അഹമ്മദാബാദിലെ സെൻഡ്രൽ അഡ്മിനിസ്ട്രേറ്റീസ് ട്രൈബ്യൂണലിനെയും റായ് സമീപിച്ചിരുന്നു. ഇതിൽ നടപടി തുടരവെയാണ് പുതിയ തീരുമാനം.

സൊറാബുദ്ദീൻ, ഭാര്യ കൗസർ ബി, തുളസീ റാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന കേസിൽ മുതിൽ പോലീസ് ഉദ്യോഗസ്ഥരായ ഡി ജി വൻജാര, രാജ്കുമാർ പാണ്ഡ്യൻ, ദിനേഷ് എംഎൻ എന്നിവരെ അറസ്റ്റ് ചെയ്തത് റായ് ആയിരുന്നു. അന്ന് ഗുജറാത്ത് ക്രൈം ബ്രാഞ്ച് സി െഎഡി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു രജനീഷ് റായ്. പിന്നീടാണ് കേസ് സിബി െഎക്ക് കൈമാറുന്നത്. സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ 22 പേരെയും വെറുതെ വിട്ട സിബി െഎ കോടതിയുടെ ഉത്തരവ് പുറത്ത് വന്നതിന് പിറകെയാണ് രജനീഷ് റായുടെ സസ്പെൻഷൻ വാർത്തയും പുറത്തുവരുന്നത്.

“നിങ്ങള്‍ അരക്ഷിതനായ സ്വേച്ഛാധിപതിയാണ് മോദിജീ, ഇന്ത്യയെ പൊലീസ് സ്റ്റേഷനാക്കി രക്ഷപ്പെടാനാവില്ല” രാഹുല്‍ ഗാന്ധി

സുപ്രീം കോടതിയെ പോലും പിടിച്ചുലച്ച ലോയ കേസ്; സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ തുടങ്ങിയ ദുരുഹത

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്: 22 പ്രതികളെയും വെറുതെ വിട്ടു

This post was last modified on December 22, 2018 11:27 am