X

പുണ്യഭൂമിയിൽ ഹിന്ദു യുവതി മുസ്ലീം യുവാവിനെ പ്രണയിച്ചാൽ മതവികാരം വ്രണപ്പെടില്ല: ഗുജറാത്ത് ഹൈക്കോടതി

കേദാർനാഥ് സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി ജസ്റ്റിസുമാരായ എ.എസ്. ദവെയും ബിരൻ വൈഷ്ണവും അടങ്ങുന്ന ബെഞ്ച് തള്ളി.

ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ പ്രണയിച്ചാൽ എങ്ങനെയാണ് മതവികാരം വ്രണപ്പെടുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി. ‘കേദാർനാഥ്’ എന്ന ഹിന്ദി സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി പരിഗണിക്കനെയായിരുന്നു കോടതി നരീക്ഷണം. ഏതെങ്കിലും പുണ്യഭൂമിയിൽ ഹിന്ദു പെൺകുട്ടി മുസ്‍ലിം യുവാവിനെ പ്രണയിക്കുന്നതായി ചിത്രീകരിച്ചാൽ ഹിന്ദുവികാരം വ്രണപ്പെടില്ലെന്നും ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.

ഇതോടെ ‘കേദാർനാഥ്’ ന്റെ പ്രദർശനം തടയണമെന്ന ഹർജി ജസ്റ്റിസുമാരായ എ.എസ്. ദവെയും ബിരൻ വൈഷ്ണവും അടങ്ങുന്ന ബെഞ്ച് തള്ളി. മാനവരാശിയുടെ ക്ഷേമവും ഐക്യവും ലക്ഷ്യമിടുന്ന സഹിഷ്ണുതയുള്ള മതമാണ് ഹിന്ദു. എന്നാൽ ഹിന്ദുമതത്തെപ്പറ്റി ഹർജിക്കാരന്റെ ധാരണകൾ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.

കേദാർനാഥിൽ വച്ച് ഒരു ഹിന്ദു പെൺകുട്ടി മുസ്‍ലിം യുവാവുമായി സ്നേഹത്തിലാകുന്ന സിനിമയിലെ ചില രംഗങ്ങൾ ഹിന്ദുസംസ്കാരത്തിന് നിരക്കുന്നതല്ലെന്നാരോപിച്ചായിരുന്നു ഹർജി. അന്താരാഷ്ട്ര ഹിന്ദുസേനയുടെ സംസ്ഥാന മേധാവിയായ പ്രകാശ് സുന്ദർസിങ് രാജപുത് ആണ് കോടതിയെ സമീപിച്ചത്.

സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാകുമെന്ന് വിലയിരുത്തിയ കോടതി പരാതിക്കാരനോട് 5000 രൂപ പിഴയ്ക്കാനും ഉത്തരവിട്ടു. സമാനമായ ഹർജികൾ നേരത്തെ ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു.

ഒപ്പം നിന്നവരെ കൈവിടുന്നത് നന്ദികേട്, ആരെയാണ് പേടിക്കുന്നത്? മഞ്ജു വാര്യര്‍ക്കെതിരേ ശ്രീകുമാര്‍ മേനോന്‍

പൊലീസുകാരനെ പ്രേമിക്കുന്ന നക്‌സലൈറ്റായി സായ് പല്ലവി, പൊലീസുകാരനായി റാണ ദഗുബത്തി: ‘വിരാട പര്‍വം 1992’

 

This post was last modified on December 19, 2018 9:15 am