X

ഗണപതി ഒഴിഞ്ഞെന്ന് പോലീസ്: സിപിഐ മാവോയിസ്റ്റിന് ഇനി പുതിയ നേതൃത്വം

ഗണപതിക്ക് പകരം കോശവ റാവു എന്ന് ഭാസ്വരാജിനാണ് പുതിയ ചുമതലയെന്നും പോലീസ് പറയുന്നു.

ഇന്ത്യയിലെ പ്രമുഖ നക്‌സലേറ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റില്‍) നേതൃമാറ്റം നടന്നതായി ആന്ധ്ര പോലീസ്. സിപിഐ മാവോയിസ്റ്റിന്റെ നേതൃപദവിയില്‍ നിന്നും മുപ്പള ലക്ഷമണ റാവു (72) എന്ന ഗണപതി ഒഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗണപതിക്ക് പകരം കേശവ റാവു എന്ന് ഭാസ്വരാജിനാണ് പുതിയ ചുമതലയെന്നും പോലീസ് പറയുന്നു.

ആന്ധ്രയില്‍ നിന്നുമുള്ള എംഎല്‍എയും മുന്‍ എംഎല്‍എയും അര്‍ക്കുവാലിയില്‍ വച്ച് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന കേസില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് സംഘടനയിലെ നേതൃമാറ്റം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് സംഘങ്ങളാണെന്നാണ് വിലയിരുത്തല്‍.

അതേസമയം, സംഘടനയുടെ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ഗണപതിയുടെ സ്ഥാനമാറ്റമെന്നാണ് സൂചനകള്‍. നേതൃത്വത്തില്‍ പ്രായം കുറഞ്ഞവരെ എത്തിക്കുക എന്നതും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. സംഘടനയുടെ പുതിയ മേധാവി കേശവറാവു അന്ധ്ര പ്രദേശിലെ ശ്രീകാക്കുളം സ്വദേശിയും വാറങ്കലിലെ റീജിയണല്‍ കോളജിലെ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം നേടിയ വ്യക്തികൂടിയാണ്.

അതേസമയം, 2004 മുതല്‍ സിപിഐ മാവോയിസ്റ്റിനെ നയിച്ചിരുന്ന വ്യക്തിയാണ് ലക്ഷ്മണ റാവു. ആന്ധ്രയിലെ ഭിര്‍പൂര്‍ ഗ്രാമത്തിലെ മുന്‍ ജന്‍മിയുടെ മകനായിരുന്ന ലക്ഷമണ റാവു ബിഎസ്‌സി, ബിഎഡ് ബിരുദധാരി കൂടിയാണ്. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് (പി ഡബ്ല്യുജി), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ(എംസിസിഐ) സിപിഐ (മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്) എന്നീ സംഘടനകള്‍ ചേര്‍ന്നായിരുന്നു സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ചത്. ലയനത്തില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തികൂടിയായിരുന്നു ഗണപതിയെന്ന ലക്ഷ്മണ റാവു.

This post was last modified on November 7, 2018 12:48 pm

Related Post
Leave a Comment