X

നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കണ്ണുരില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

മദ്രസയില്‍ തനിച്ച് നേരത്തെയെത്തിയ വിദ്യാര്‍ഥിനികളെ ശരീരത്തില്‍ സ്പര്‍ശിച്ച് അപമാനിച്ചെന്നാണ് കേസ്.

മതപഠനത്തിനെത്തിയ നാലു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസാധ്യാപകന്‍ കണ്ണുര്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍. മാണിക്കൂര്‍ ചെക്കിക്കുളം സാജിദാസില്‍ ഹര്‍ഷദാണ് പി പി ഹര്‍ഷദിനെയാണ് പോലീസ് പിടികൂടിയത്. പതിമൂന്ന് വയസ്സുള്ള നാലു വിദ്യാര്‍ഥിനികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഇയാള്‍ക്കെതിരേ നാല് പ്രത്യേക കേസുകളാണ് ചുമത്തിയിട്ടുള്ളത്.

മദ്രസയില്‍ തനിച്ച് നേരത്തെയെത്തിയ വിദ്യാര്‍ഥിനികളെ ശരീരത്തില്‍ സ്പര്‍ശിച്ച് അപമാനിച്ചെന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കുട്ടികള്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സഹപാഠികളോടായിരുന്നു കുട്ടികള്‍ ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെയായിരുന്നു സംഭംവങ്ങള്‍. വിദ്യാര്‍ഥിനികളില്‍ നിന്നും ബുധനാഴ്ച മൊഴിയെടുത്ത ശേഷമായിരുന്നു വ്യാഴാഴ്ചത്തെ അറസ്റ്റ് നടപടികള്‍.

രാഷ്ട്രീയ തടവുകാരായ ദമ്പതികളുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രം; കേസെടുക്കാന്‍ ഡിജിപിക്ക് യുവജന കമ്മീഷന്റെ നിര്‍ദ്ദേശം

This post was last modified on August 3, 2018 10:46 am