സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ കണ്ണുര്‍ സ്വദേശികളായ യുവ ദമ്പതികള്‍ അമേരിക്കയില്‍ കൊക്കയില്‍ വീണുമരിച്ചു. തലശേരി, കതിരൂര്‍ സ്വദേശി വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് ചെവ്വാഴ്ച അപകടത്തില്‍പ്പെട്ടത്. ട്രെക്കിങ്ങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മലമുകളില്‍ നിന്ന് ഇരുവരും കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണവിവരം ശനിയാഴച രാവിലെയാണ് നാട്ടില്‍ അറിയുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്താതിനെ തുടര്‍ന്ന നടത്തിയ അന്വേഷണം നടത്തിന്നതിനിടെയാണ അപകടവിവരം അറിയുന്നത്. മൃതദേഹത്തില്‍ നിന്ന് കണ്ടത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നായിരുന്നു ഇവരെ തിരിച്ചറിഞ്ഞത്.
കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്‍- ഡോ.സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് ഭാര്യ മീനാക്ഷി. ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ സഹപാഠികളായിരുന്ന ഇരുവരും.
This post was last modified on October 27, 2018 8:19 pm
Leave a Comment