X

ഏഴ് പട്ടികജാതിക്കാര്‍, 54 അബ്രാഹ്മണര്‍: ശാന്തി നിയമനത്തില്‍ പുതിയ ചരിത്രം കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് നിയമന പട്ടികയില്‍ ഇടംനേടിയ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശാന്തി തസ്തികയിലേക്കുള്ള നിയമന പട്ടിക പുറത്തുവിട്ടു. ഏഴ് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുതിയ പട്ടിക. ഇത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ചരിത്രമാണ്. പി എസ് സി മാതൃകയില്‍ ഒഎംആര്‍ പരീക്ഷയും അഭിമുഖവും നടത്തിയാണ് ദേവസ്വം ബോര്‍ഡ് പട്ടിക തയ്യാറാക്കിയത്. മെറിറ്റ്, സംവരണ പട്ടികകള്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.

ആകെ 70 ശാന്തിമാരെയാണ് ഇത്തവണ നിയമിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് നിയമന പട്ടികയില്‍ ഇടംനേടിയ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടു. മുന്നോക്ക വിഭാഗത്തില്‍ നിന്നും 16 പേര്‍ മാത്രമാണ് മെറിറ്റ് പട്ടികയിലിടം നേടിയത്. ഈഴവ സമുദായത്തില്‍ നിന്നും പട്ടികയിലിടം നേടിയ 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നേടുന്നത്.

തന്ത്രി മണ്ഡലം, തന്ത്രി സമാജം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെയുള്ള പ്രമുഖരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിട്ടുണ്ട്. ശാന്തി നിയമനത്തില്‍ ജാതിവിവേചനം പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ആദ്യമായി അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്.

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

This post was last modified on October 27, 2018 7:39 pm