X

ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടിയുടെ ആദ്യ വിജയം; മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി മടങ്ങിയെത്തുന്നു

ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താസമ്മേളത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യപനം ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം.

ആന്ധ്രപ്രദേശ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കിയ ഹൈക്കമാന്‍ഡ് തീരുമാനം ശരിയാണെന്ന തെളിയുന്നു. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ അദ്യവിജയമായി പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരികെയെത്തും. ഇന്നുച്ചക്ക് ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താസമ്മേളത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യപനം ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

പാര്‍ട്ടിവിട്ടുപോയ ശക്തകരായ നേതാക്കളെ തിരിക എത്തിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നടത്തുന്നത്.  ആന്ധ്ര വിഭജനത്തോടെ സംസ്ഥാനത്ത് നാമവശേഷമായ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന പ്രത്യേക ദൗത്യവുമായാണ് ഹൈക്കമാന്‍ഡ്   ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നല്‍കിയത്.

മടങ്ങിവരവിന്റെ ഭാഗമാക്കി കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കൂടിക്കാഴ്ചയില്‍ ഉമ്മന്‍ ചാണ്ടിയും പങ്കെടുക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടി രാഹുലിന് പ്രിയപ്പെട്ടവനാകുന്നതിനു പിന്നില്‍