X

ഗോവ എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ നായ്ക്കള്‍ – വിമാനം നിലത്തിറങ്ങാതെ വീണ്ടും പറന്നുയര്‍ന്നു

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ 033 നമ്പര്‍ വിമാനമാണ് തെരുവ് നായ്ക്കള്‍ കാരണം ലാന്‍ഡ് ചെയ്യാനാകാതെ പറന്നത്.

ഗോവയിലെ ദാബോലിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങുമ്പോള്‍ റണ്‍വേയില്‍ തെരുവ് നായ്ക്കള്‍. പൈലറ്റുമാര്‍ ഉടന്‍ വിമാനം ഇറക്കാതെ വീണ്ടും പറത്തി. യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറഞ്ഞിത്. 15 മിനുട്ട് വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ 033 നമ്പര്‍ വിമാനമാണ് തെരുവ് നായ്ക്കള്‍ കാരണം ലാന്‍ഡ് ചെയ്യാനാകാതെ പറന്നത്. രാത്രിയായതിനാല്‍ തെരുവ് നായ്ക്കള്‍ എയര്‍പോര്‍ട്ട് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടില്ല എന്നാണ് പ്രതിരോധ ഉദ്യോഗസ്ഥരുടെ വിശദീകരണം എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവിന്ദ് ഗാവങ്കര്‍ എന്ന യാത്രക്കാരനാണ് അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

റണ്‍വേ കണ്‍ട്രോളര്‍ നായ്ക്കളെ കണ്ടില്ല എന്നാണ് പറയുന്നത്. അഞ്ചോ ആറെ നായകള്‍ റണ്‍വേയിലുണ്ടായിരുന്നു എന്നാണ് പൈലറ്റുമാര്‍ പറയുന്നത്. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം കാര്യങ്ങള്‍ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ശ്രദ്ധിക്കുമോ എന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ചോദിച്ചു.

This post was last modified on August 14, 2019 12:03 pm