X

തെരുവില്‍ ദുരിത ജീവിതം നയിച്ച് ചുള്ളിക്കാടിന്റെ സഹോദരന്‍; ഒടുവിൽ നാട്ടുകാരുടെ ഇടപെടലിൽ സുരക്ഷിത കേന്ദ്രത്തിൽ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ചന്ദ്രന്‍കുട്ടി പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം.

ഭക്ഷണം പോലും ലഭിക്കാതെ അവശനിലയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ പറവൂരില്‍ റോഡരികില്‍ കിടന്നിരുന്ന
പ്രശസ്ത സാഹിത്യകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരനെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. തെരുവില്‍ ദുരിത ജീവിതം തുടന്ന് വന്നിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ജ്യേഷ്ഠന്‍ പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയാണ് പോലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.

പ്രാഥമി ചികിൽസയ്ക്ക് ശേഷം പറവൂര്‍ നഗരസഭാ ചെയർമാൻ രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവർത്തകരായ സന്ദീപ് പോത്താനി, സൽ‍മ സജിൻ എന്നിവർ ഏറ്റെടുത്ത ചന്ദ്രന്‍ കുട്ടിയെ കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതിമന്ദിരത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ചന്ദ്രന്‍ കുട്ടിയെ തുടര്‍ന്നും സംരക്ഷിക്കാന്‍ തയ്യാറാണെന്ന് വെളിച്ചം അഗതിമന്ദിരം പ്രവർത്തകർ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ചന്ദ്രന്‍കുട്ടി പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജനപ്രതിനിധികള്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടുവെങ്കിലും ഇയാളെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല.

Read More: ഇനി സാരി ഉടുത്ത ‘ഉത്തമ ഭാരതസ്ത്രീ’കളില്ല; ലേഡീസ് കോച്ചിന്‍റെ ലോഗോ മാറ്റി വെസ്റ്റേണ്‍ റെയില്‍വേ