X

സിപിഐ മാര്‍ച്ചിലെ സംഘര്‍ഷം: എറണാകുളം ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന നേതൃത്വം, മാർച്ച് നടത്തിയത് അനുമതിയില്ലാതെ

മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രഹമിനുൾപ്പെടെ മർദ്ദനമേല്‍ക്കാനിടയാവുകയും സർക്കാറിനുള്ളിൽ പോലും വിവാദം സൃഷ്ടിക്കുകയും ചെയ്ത എർണാകുളത്തെ സിപിഐ മാര്‍ച്ചിലെ സംഘർഷ വിവാദത്തിൽ ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന നേതൃത്വം. മാർച്ച് വിഷയത്തിൽ സിപിഐ സംസ്ഥാന കമ്മിറ്റി നൽകിയ നിർദേശം ജില്ലാകമ്മിറ്റി അട്ടിമറിച്ചെന്നാണ് നേത‍ൃത്വത്തിന്റെ നിലപാടെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത് പാർട്ടിയുടെ സംസ്ഥാന നേതൃത്വം അറിയാതെയായിരുന്നു. പോലീസ് സ്റ്റേഷൻ മാർച്ചിന് മാത്രമായിരുന്നു അനുമതി നൽകിയത്. അതും സമാധാനപരമായി, അക്രമമില്ലാതെ മാർച്ച് നടത്താനായിരുന്നു നിർദേശം. ഇത് ജില്ലാ നേതൃത്വം അട്ടിമറിച്ചു. വിഷയത്തിൽ ജില്ലാ സെക്രട്ടറിക്ക് വീഴ്ച പറ്റി. പാർട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ പാർട്ടിക്കുള്ളിലും അന്വേഷണം ഉണ്ടായേക്കുമെന്ന സൂചനയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സിപിഐ ജില്ലാ നേതാക്കളോടു മേശമായി പെരുമാറിയ ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടു സമരം തുടരാൻ പാർട്ടി എറണാകുളം ജില്ലാ എക്സിക്യൂട്ടീവിന്റെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന നേതൃത്വത്തിന്റെ വിമർശനമെന്നതും ശ്രദ്ധേയമാണ്.

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഞാറയ്ക്കല്‍ ആശുപത്രിയ്ക്കുമുന്നില്‍ ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവര്‍ത്തകരും കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സിപിഐ ജില്ലാ കമ്മിറ്റി ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ സിപിഐ മാര്‍ച്ചിനു നേരെ ലാത്തി ചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസ് നടപടിയിൽ എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരടക്കം നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റതോടെ സംഭവം വിവാദമാവുകയായിരുന്നു.

പോലീസ് നടപടിക്കെതിരെ സിപിഐ പരസ്യമായി നിലപാട് എടുത്തതോടെ സർക്കാരിലും മന്ത്രിസഭാ യോഗത്തിലും വരെ നേതാക്കൾ തമ്മിൽ തർക്കത്തിന് വഴിവച്ചു. ഇതിനിടെ സംഭവത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആദ്യം പ്രതികരിക്കാതിരുന്നതും വിവാദമായി. പിന്നാലെ പ്രതികരണവുമായെത്തിയ കാനം പോലീസ് നടപടിയെ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

This post was last modified on July 27, 2019 10:44 am

Related Post
Leave a Comment