സുപ്രീം കോടതി വിധിക്ക് ശേഷം തുലാമാസ പുജകള്‍ക്കായി നടതുറന്ന് ദിവങ്ങളിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ഡലമകര വിളക്ക് സീസണില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിക്കും. ഇതിനായി സുരക്ഷാ ചുമതലയ്ക്ക് എത്തുക അയ്യായിരം പൊലീസുകാരെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മകര മണ്ഡല വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച് ചെയ്യാന്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പോലീസിന് പുറമെ അടിയന്തിര അടിയന്തിരഘട്ടങ്ങള്‍ നേരിടാന്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ കേന്ദ്രത്തിന്‍ നിന്നുള്ള ദ്രുത കര്‍മ സേന (ആര്‍.എ.എഫ്) എന്‍.ഡി.ആര്‍.എഫിഫ് സേവനവും ശബരിമലയില്‍ ലഭ്യമാക്കും. വനിതാതീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ ഉള്‍പ്പെടെ യോഗം ചര്‍ച്ചചെയ്തു.
കുടാതെ ഇതരം സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് അയല്‍ സംസ്ഥാനങ്ങളോട് അവശ്യപ്പെടാനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. സന്നിധാനം, ഗണപതികോവിലില്‍ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കും. ഇതിനായി ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ അധിക സൗകര്യം ഏര്‍പ്പെടുത്തും. സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
This post was last modified on October 25, 2018 12:09 pm
Leave a Comment