നിലയ്ക്കൽ സ്പെഷ്യൽ ഒാഫീസറായിരുന്ന എസ് പി യതീഷ് ചന്ദ്ര ഉൾപ്പെടെ ശബരിമലയിൽ അടുത്തിടെ സേവനം അനുഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ അനുമോദനം. ശബരിമലയിലെ 15 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാണ് നടപടി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അനുമോദിച്ച് രീതിയിലായിക്കും ശബരിമല സേവനത്തെയും അനുമോദിക്കുന്നത്. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇവർക്ക് അനുമോദന പത്രം നൽകും.
ശബരിമല ദർശനത്തിനെത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി പെൻ രാധാകൃഷ്ണനെ തടഞ്ഞതുൾപ്പെടെയുള്ള നടപടികൾ വിവാദമായതിന് പിറകെയാണ് യതീഷ് ചന്ദ്ര ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അനുമോദിക്കാന്‍ സർക്കാറിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. വിഷയത്തിൽ ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശബരിമലയിലെ പ്രവർത്തനത്തിന് എസ് പി യതീഷ് ചന്ദ്രയ്ക്ക് അദ്ദേഹത്തിന്റെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബിജെപിയിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.
ശബരിമലയിൽ ദർശനത്തിനെത്തിയ ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശി കലയെ അറസറ്റ് ചെയ്ത 10 വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നൽകുമെന്ന പ്രഖ്യാപനത്തിന് പിറെയാണ് ഉന്നത ഉദ്യോഗസഥരെയും അനുമോദിക്കുമെന്ന റിപ്പോർട്ടുൾ പുറത്തുവരുന്നത്.
മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വിഷയത്തിൽ ഇതിനെതിരെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപി പിണറായിയുടെ ധാർഷ്ഠ്യമാണ് എസ്പി കാണിക്കുന്നത് തുടങ്ങിയ ആരോപണളും ഉയത്തിയിരുന്നു.
Leave a Comment