X

ഗായിക എസ് ജാനകിയ്ക്ക് തെന്നിവീണ് പരിക്ക്

2017 ഒക്ടോബറില്‍ മൈസൂരില്‍ നടന്ന സംഗീത പരിപാടിയ്ക്കു ശേഷം 81 കാരിയായ ജാനകിയമ്മ വിശ്രമത്തിലാണ്.

പിന്നണി ഗായിക എസ്.ജാനകിയ്ക്ക് തെന്നിവീണ് പരിക്ക്. ബന്ധു വീട്ടിലായിരിക്കെയാണ് സംഭവം.  ഇടുപ്പെല്ലില്‍ വേദന ശക്തമായതിനെ തുടര്‍ന്ന് മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2017 ഒക്ടോബറില്‍ മൈസൂരില്‍ നടന്ന സംഗീത പരിപാടിയ്ക്കു ശേഷം 81 കാരിയായ ജാനകിയമ്മ വിശ്രമത്തിലാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നാലു തവണ ലഭിച്ച ജാനകിയമ്മ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Related Post
Leave a Comment