പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ വിവാദ പ്രസംഗങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന്റെ താളത്തിനൊത്തു തുള്ളുകയാണ് എന്ന് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെയാണ്, ഈ വിധത്തില്‍ മോദിയേയും അമിത് ഷായേയും കുറ്റവിമുക്തരാക്കുന്ന നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെ എതിര്‍പ്പുണ്ട് എന്ന വിവരവും പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസയാണ് അഞ്ച് പരാതികളില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ എതിര്‍ത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്റെ നടപടി അംഗീകരിക്കപ്പെടുകയായിരുന്നു.
അശോക് ലവാസ ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച അഞ്ച് പരാതികളില്‍ നാലെണ്ണം മോദിക്കും ഒരെണ്ണം അമിത് ഷായ്ക്കും എതിരെയുള്ളതായിരുന്നു. അതാകട്ടെ, സമാന സ്വഭാവമുള്ള വിഷയങ്ങളില്‍ ആയിരുന്നു താനും. ഏപ്രില്‍ ഒന്നിനും ആറിനും മഹാരാഷ്ട്രയിലെ വാര്‍ധയിലും ലാത്തൂരിലും മോദി നടത്തിയ പ്രസംഗമായിരുന്നു ഇതിലൊന്ന്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സംഝോത ട്രെയിന്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകരെ വെറുതെ വിട്ടത് സൂചിപ്പിച്ചു കൊണ്ട് ഹിന്ദുക്കള്‍ ഭീകര പ്രവര്‍ത്തനം നടത്താറില്ലെന്നും ഹിന്ദുത്വ ഭീകരത എന്ന് പ്രസ്താവിച്ച കോണ്‍ഗ്രസിനെതിരെ ഭൂരിപക്ഷ സമുദായം എതിര്‍പ്പിലാണെന്നും ഈ എതിര്‍പ്പ് ഉള്ളതു കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് രക്ഷപെട്ടോടിയത് എന്നുമായിരുന്നു മോദിയുടെ പ്രസംഗം. വയനാട് ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ സ്ഥലമാണെന്നുമുള്ള മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഏതെങ്കിലും സമുദായങ്ങള്‍, വംശം, ജാതി, മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളോ അവരെ പിന്തുണയ്ക്കുന്നവരോ പ്രസംഗിക്കാന്‍ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പരാതി നല്‍കിയത്. എന്നാല്‍ ഇതിന് ക്ലീന്‍ ചിറ്റ് നല്‍കാനായിരുന്നു കമ്മീഷന്റെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ സുശീല്‍ ചന്ദ്രയും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അശോക് ലവാസ ഇതിനെ എതിര്‍ത്തു. എന്നാല്‍ The Election Commission (Conditions of Service of Election Commissioners and Transaction of Business) Act, 1991, -ലെ വകുപ്പ് 10 അനുസരിച്ച് കഴിയുന്നിടത്തോളം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സമവായത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടത് എന്നു പറയുന്നുണ്ട്, ഇത് സാധ്യമാകുന്നില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരിക്കും തീരുമാനമെന്നും വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള മറ്റ് രണ്ടു കമ്മീഷണര്‍മാരുടേയും തീരുമാനം അംഗീകരിക്കപ്പെട്ടു.
സമാനമായ വിധത്തില്‍ ഏപ്രില്‍ ഒമ്പതിന് ലാത്തൂരിലും ചിത്രദുര്‍ഗയിലും നടത്തിയ പ്രസംഗത്തില്‍ മോദി നടത്തിയ പ്രസംഗമാണ് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ അശോക് ലവാസ എതിര്‍ത്ത മറ്റൊന്ന്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടേയും ബലാകോട്ട് നടത്തിയ ആക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്കുമായി ആദ്യ വോട്ട് ചെയ്യുന്നവര്‍ തങ്ങളുടെ വോട്ട് നല്‍കണമെന്നായിരുന്നു മോദിയുടെ പ്രസംഗം. സൈന്യവുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് രേഖാമൂലം തന്നെ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു ഈ പ്രയോഗം. ഇതിലും ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു. ഇതില്‍ ചിത്രദുര്‍ഗയില്‍ നടത്തിയ പ്രസംഗത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അമിത് ഷായും വയനാടുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസംഗമാണ് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ ലവാസ എതിര്‍ത്തത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ പോയി മത്സരിക്കുന്നുവെന്നും അവിടെ നടത്തിയ റാലി കണ്ടാല്‍ വയനാട് ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോ എന്നു സംശയം തോന്നുമെന്നുമായിരുന്നു അമിത് ഷായുടെ പ്രസംഗം. ഇതും പെരുമാറ്റ ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ലവാസ നിലപാടെടുത്തെങ്കിലും ഭൂരിപക്ഷ തീരുമാനം മറിച്ചായിരുന്നു.
ഇന്നലെ ഗുജറാത്തിലെ പത്താനില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലും മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടു തന്നില്ലെങ്കില്‍ ചോരപ്പുഴയൊഴുകുമെന്ന് താന്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നായിരുന്നു മോദിയുടെ പ്രസംഗം. ഏപ്രില്‍ 25-ന് വരാണസിയിലും 26ന് ആജ് തക് ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലും മോദി പുല്‍വാമയും ബലാകോട്ടും ആവര്‍ത്തിച്ചിരുന്നു. ഇതിനു പുറമെ ഏപ്രില്‍ 21-ന് രാജസ്ഥാനിലെ ബാര്‍മറില്‍ ഇന്ത്യ ആണവായുധം സൂക്ഷിക്കുന്നത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്നും മോദി പ്രസംഗിച്ചിരുന്നു. ഈ കേസുകളിലും മോദിക്ക് മൂന്നു കമ്മീഷണര്‍മാരുടേയും ക്ലീന്‍ ചിറ്റ് ലഭിച്ചു. ഇതുവരെയുള്ള തീരുമാനങ്ങളില്‍ ഇന്ത്യന്‍ എക്സ്പ്രസ് ലവാസയോട് അഭിപ്രായമാരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു.
തിങ്കളാഴ്ചയ്ക്കുള്ളില്‍ മോദിക്കും അമിത് ഷായ്ക്കുമെതിരെയുള്ള പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത് ദേവ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ബിജെപി നേതാക്കളായ യോഗി ആദിത്യനാഥ്, മനേകാ ഗാന്ധി, സാധ്വി പ്രഗ്യ സിംഗ് തുടങ്ങിയവര്‍ക്കും ബിഎസ്പി അധ്യക്ഷ മായാവതി, കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദു, എസ്പി നേതാവ് അസം ഖാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നതിന്റെ പേരില്‍ കമ്മീഷന്‍ പ്രചരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
1980 ബാച്ച് ഹരിയാന കേഡര്‍ ഐഎഎഎസ് ഉദ്യോഗസ്ഥനായ അശോക് ലവാസ വിരമിക്കുന്നതിന് മുമ്പ് കേന്ദ്ര ധനകാര്യ സെക്രട്ടറി, വനം, പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി, വ്യോമയാന സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷില്‍ എംഎ പാസായതിനു ശേഷം ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലുള്ള സതേണ്‍ ക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും പാസായി. ഒപ്പം, പ്രതിരോധ, സ്ട്രാറ്റജിക് സ്റ്റഡീസില്‍ എംഫില്‍ ബിരുദവുമുണ്ട്. സിവില്‍ സര്‍വീസിലേക്ക് വരുന്നതിന് മുമ്പ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യ അധ്യാപകനും സ്‌റ്റേ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബോഷണറി ഓഫീസറായും ജോലി ചെയ്തു.
This post was last modified on May 5, 2019 12:18 pm
Leave a Comment