അസമിലെ വെള്ളപ്പൊക്കത്തില്‍ ആറ് പേര്‍ മരിച്ചു. ആകെയുള്ള 27 ജില്ലകളില്‍ 21 ജില്ലകളേയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. എട്ട് ലക്ഷത്തിലധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര അടക്കമുള്ള അഞ്ച് നദികള്‍ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്തുടനീളം ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു.
27,000 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലാണ്. 68 ദുരിതാശ്വാസ കാമ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്. അരുണാചല്‍പ്രദേശിലെ തവാങില്‍ മണ്ണിടിച്ചിലില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. അപ്പര്‍ അസമിലെ ധേമാജി, ലോവര്‍ അസമിലെ ലാഖിംപൂര്‍ ബോണ്‍ഗായ്ഗാവ്, ബാര്‍പേറ്റ എന്നിവിടങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ വെള്ളം കയറി.
Leave a Comment