X

ഫോനി ദുരിതബാധിത സംസ്ഥാനങ്ങൾക്ക് മുൻകൂർ സഹായം 1000 കോടി അനുവദിച്ചെന്ന് പ്രധാനമന്ത്രി

ഒഡീഷയ്ക്ക് പുറമെ പശ്ചിമ ബംഗാൾ, അന്ധ്രപ്ദേശ്, തമിഴ് നാട് സർക്കാറുകൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.

ഫോനി ചുഴലിക്കറ്റ് ബാധിച്ച സംസ്ഥാനങ്ങൾക്ക് മുൻകൂർ സഹായമായി 1000 കോടിയിലധികം രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് അടിയന്തിര സഹായം സംബന്ധിച്ച് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഫോനി ചുഴലിക്കാറ്റ് സംബന്ധിച്ച വിഷയം വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് അടിയന്തിര ധന സഹായം അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സർക്കാർ ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന് വ്യക്തമാക്കുകയാണ് തങ്ങളെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

1086 കോടി രൂപ അടിയന്തിര സഹായമായി അനുവദിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ. ഫോനി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന ഒഡീഷയ്ക്ക് പുറമെ പശ്ചിമ ബംഗാൾ, അന്ധ്രപ്ദേശ്, തമിഴ് നാട് സർക്കാറുകൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.

അതേസമയം, അടിയന്തിര സാഹചര്യം നേരിടാന്‍ കോസ്റ്റ് ഗാര്‍ഡ്, ആർമി, നാവിക വ്യോമസേന വിഭാഗങ്ങൾ സജ്ജമാണെന്നും മോദി അറിയിച്ചു. ദുരിതം ബാധിതരായ ജനങ്ങള്‍ക്കൊപ്പം രാജ്യത്തെ ജനതയും കേന്ദ്രസര്‍ക്കാരും നിലകൊള്ളുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കുന്നു.

This post was last modified on May 3, 2019 6:18 pm