സംസ്ഥാന ഭരണ പരിഷ്‌കരണ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ ചിത്രം അപ്രത്യക്ഷമായി. ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ വരെ വിഎസിന്റെ പടമായിരുന്നു വെബ്‌സൈറ്റില്‍ ഒന്നാമതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണ് വെബ്‌സൈറ്റില്‍ നിന്ന് വിഎസിന്റെ ചിത്രം നീക്കം ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വീശദീകരണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേതും ചിത്രങ്ങള്‍ ഉള്‍പ്പെടെ നീക്കിയിരുന്നു.
ചെയര്‍മാന് പുറമെ മുന്‍ ചീഫ് സെക്രട്ടറിമാരായ സി പി നായര്‍, നീല ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് മെമ്പര്‍ സെക്രട്ടറിയുമാണ്. ഇവരുടെ ഫോട്ടോകള്‍ വെബ്‌സൈറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
സുസ്ഥിര വികസനം- ഭരണപരമായ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാനുള്ള ശ്രമത്തിലാണ് കമ്മീഷന്‍ ഇപ്പോള്‍. ഫെബ്രുവരിയില്‍ യോഗം ചേര്‍ന്ന ശേഷം കമ്മിഷന്‍ വീണ്ടും ചേര്‍ന്നിട്ടില്ല.
This post was last modified on May 17, 2019 10:43 am
Leave a Comment