X

ബിവറേജസ് കോര്‍പ്പറേഷനിലെ 85,000 രൂപ ബോണസിനെതിരെ ധനകാര്യവകുപ്പ്

ധനപരമായ നിരുത്തരവാദിത്വത്തമാണ് ഇതെന്നാണ് ധനകാര്യ വകുപ്പിന്റെ വിലയിരുത്തല്‍

ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് 85,000 രൂപ ബോണസ് നല്‍കുന്നതിനെതിരെ ധനകാര്യ വകുപ്പ്. ധനപരമായ നിരുത്തരവാദിത്വത്തമാണ് ഇതെന്നാണ് ധനകാര്യ വകുപ്പിന്റെ വിലയിരുത്തല്‍. ബോണസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‌ അഭ്യര്‍ത്ഥിച്ചതായാണ് വിവരം.

കെഎസ്എഫ്ഇ ജീവനക്കാരുടെ ഇന്‍സന്റീവ് ഒമ്പത് ശതമാനത്തില്‍ നിന്നും 7.7 ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനിടെയാണ് ബിവറേജസ് 85,000 രൂപ ബോണസ് നല്‍കാന്‍ തീരുമാനിച്ചത്. കൂടാതെ ഓണത്തിന്റെ ദിവസം ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപ അധികം നല്‍കുകയും ചെയ്യും. സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപ അഡ്വാന്‍സായി ലഭിക്കും. സി1, സി2, സി3 കാറ്റഗറിയില്‍പ്പെട്ട അബ്കാരി തൊഴിലാളികളുടെ കയ്യില്‍ ഓണത്തിന് ഒരുലക്ഷം രൂപ ലഭിക്കും. ലേബലിംഗ് തൊഴിലാളികള്‍ക്ക് 16,000 രൂപയും സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10,000 രൂപയും സ്വീപ്പേഴ്‌സിന് ആയിരം രൂപയുമാണ് ബോണസ് ലഭിക്കുന്നത്.