വരുംദിവസങ്ങളില്‍ കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ ആഗസ്റ്റ് 16ന് ശേഷം ലോഡ് ഷെഡിങ് അടക്കമുള്ള വൈദ്യുതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. 86 ദിവസത്തെ വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ വെള്ളമേ നിലവില്‍ അണക്കെട്ടുകളുടെ സംഭരണികളിലുള്ളൂവെന്നും ചെയര്‍മാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 16ന് ചേരുന്ന ഉന്നതതലസമിതി യോഗത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന് പ്രതിദിനം 70 മുതല്‍ 72 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആവശ്യമാണ്. കേന്ദ്രവിഹിതമായും മറ്റുള്ള സ്രോതസ്സുകളില്‍നിന്നും ലഭിക്കുന്ന വൈദ്യുതി 64 ദശലക്ഷം യൂണിറ്റ് മാത്രമേ കേരളത്തില്‍ എത്തിക്കാന്‍ കഴിയുകയുള്ളു. ശേഷിക്കുന്ന വൈദ്യുതിക്ക് സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങള്‍ മാത്രമാണ് ആശ്രയം. മഴയില്ലാത്തതിനാല്‍ ഇവ പ്രവര്‍ത്തിക്കാനുള്ള വെള്ളമില്ലാത്തതാണ് പ്രശ്‌നമായിരിക്കുന്നത്.
ആഗസ്റ്റ് ഒന്നിനുള്ള കണക്കനുസരിച്ച് എല്ലാ സംഭരണികളിലുമായി 869.05 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണുള്ളത്. നിലവിലെ ജലനിരപ്പ് സംഭരണശേഷിയുടെ 21 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 92 ശതമാനമായിരുന്നു. 10വര്‍ഷത്തെ ശരാശരിയുമായി ബന്ധപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഡാമുകളിലെ ജലശേഖരണത്തില്‍ 50 ശതമാനം കുറവാണുള്ളത്.
നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ സാധ്യതകളും തേടാന്‍ യോഗം തീരുമാനിച്ചു. ലഭ്യമാകുന്ന സ്രോതസ്സുകളില്‍ നിന്നെല്ലാം വൈദ്യുതി വാങ്ങും. ജനുവരി മുതല്‍ മെയ് വരെ വേനല്‍ക്കാലത്ത് പ്രതിദിനം ശരാശരി 15 മുതല്‍ 18 ദശലക്ഷംവരെ യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടിവരും.
കാശ്മീരിന്റെ പ്രത്യേക പദവിക്ക് ഇപ്പോള്‍ പ്രശ്‌നമില്ല, നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല: ഗവര്‍ണര്‍ സത്യപാല്‍ മാലിക്
Leave a Comment