X

വനിതാ മതിലിന് മുമ്പ് തന്നെ യുവതികള്‍ സന്നിധാനത്ത് എത്തി? മണ്ഡലക്കാലത്ത് ഇതുവരെ 10 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ 40-നും 50-നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവതികള്‍ ഉണ്ടായിരുന്നു.

മണ്ഡലക്കാലത്ത് ഇതുവരെ 10 യുവതികള്‍ സന്നിധാനത്ത് എത്തിയെന്നും വനിതാമതിലിന് മുമ്പ് തന്നെ യുവതികള്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും പോലീസിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട്. വിദേശത്തു നിന്നും അയല്‍ സംസ്ഥാനങ്ങളിലും നിന്നുള്ള സംഘത്തോടൊപ്പം യുവതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ 40-നും 50-നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവതികള്‍ ഉണ്ടായിരുന്നു. ഇവര്‍ ശബരിമല ദര്‍ശനവും നടത്തിയതായാണ് വിവരം. യുവതികള്‍ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സര്‍ക്കാരിനും പോലീസിലെ ഉന്നതര്‍ക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇതുവരെയുണ്ടായ യുവതി പ്രവേശം സംബന്ധിച്ച വിവരങ്ങളും ഇവരുടെയെല്ലാം പ്രായം, മലകയറിയ തീയതി, സമയം, സുരക്ഷ നല്‍കിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് പോലീസ് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“ഒരു സ്ത്രീ കൂടി കയറിയിട്ടുണ്ട്, എന്തേ ഹര്‍ത്താലില്ലേ?”: ശബരിമല സമരക്കാരോട് മുഖ്യമന്ത്രി

എടപ്പാള്‍; ഹർത്താല്‍ ഭീകരതയ്ക്ക് കേരള ജനതയുടെ മാസ്സ് മറുപടി

This post was last modified on January 5, 2019 10:34 am