X

ഇടയ്ക്കിടെ കറന്‍സി നോട്ടുകള്‍ക്ക് മാറ്റം വരുത്തുന്നത് എന്തിന്? റിസര്‍വ് ബാങ്കിന് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം

ഇത് സംബന്ധിച്ച സത്യവാങ്മൂലം ആറ് ആഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ആര്‍ബിഐയോട് ആവശ്യപ്പെട്ടു.

കറന്‍സി നോട്ടുകളിലും നാണയങ്ങളിലും ഇടയ്ക്കിടെ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതില്‍ റിസര്‍വ് ബാങ്കിനോട് (RBI) ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. ‘എന്തിനാണ് ആര്‍ബിഐ കറന്‍സി നോട്ടുകളുടെ വലുപ്പവും ഘടനയും മറ്റും ഇടയ്ക്കിടെ മാറ്റുന്നതെന്ന് ഞങ്ങള്‍ക്കറിയണം’ എന്ന് ബോംബെ ഹൈക്കോടതി ആക്ടിംഗ്ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, എം എം ജാംദര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു.

നോട്ടുകളുടെ പരിഷ്‌കാരങ്ങള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് നാഷണല്‍ അസോസിയേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് (NAB) നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു ബഞ്ച്. ലോകത്തിലെ മറ്റൊരു രാജ്യവും ഇങ്ങനെ ഇടയ്ക്കിടെ അവരുടെ നോട്ടുകളുടെ ഘടനയില്‍ മാറ്റം വരുത്താറില്ലെന്നും ആര്‍ബിഐ വിമര്‍ശിച്ചതിനോടൊപ്പം ഓര്‍്മ്മിപ്പിച്ചു.

ഇത് സംബന്ധിച്ച സത്യവാങ്മൂലം ആറ് ആഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ആര്‍ബിഐയോട് ആവശ്യപ്പെട്ടു.

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber


 

This post was last modified on August 2, 2019 7:56 am