X

ഈ സേവനങ്ങള്‍ക്ക് ആധാർ വേണം/വേണ്ട

പൗരന്‍മാരുടെ അവകാശങ്ങളില്‍ പരിമിത നിയന്ത്രണമാകാമെന്നും ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. 40 പേജുള്ള വിധിപ്രസ്താവമാണ് ജസ്റ്റിസ് സിക്രി വായിക്കുന്നത്.

ആധാറിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് നിർണായക വിധി സുപ്രീംകോടതി പ്രസ്താവിച്ച് തുടങ്ങി. ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ അഞ്ച് ജഡ്ജിമാരാണ് ഉള്ളത്. അഞ്ചംഗ ബെഞ്ചിന്റേതായി മൂന്ന് വിധികളുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിനും മൊബൈല്‍ കണക്ഷന്‍ എടുക്കാനും ആധാര്‍ വേണ്ടെന്ന് സുപ്രീം കോടതി. പ്രവേശന പരീക്ഷകള്‍ക്ക് ആധാര്‍ വേണ്ട. മൈബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമല്ല. സ്‌കൂള്‍ പ്രവേശനത്തിനും യു ജി സി, നീറ്റ് പോലുള്ള മത്സരപരീക്ഷകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആധാര്‍ ആവശ്യമില്ല. ഏറെ വിവാദമായ ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജ്ജികളില്‍ വിധിപറഞ്ഞ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അതേസമയം നിയന്ത്രണങ്ങളോടെ ആധാര്‍ ആകാമെന്നും വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്. അതെ സമയം പാന്‍കാര്‍ഡിനും നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം.അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുത്. ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണം. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്.

പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ഉപകാരപ്രദമാണെന്നാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്. പൗരന്‍മാരുടെ അവകാശങ്ങളില്‍ പരിമിത നിയന്ത്രണമാകാമെന്നും ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. 40 പേജുള്ള വിധിപ്രസ്താവമാണ് ജസ്റ്റിസ് സിക്രി വായിക്കുന്നത്.

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 29 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.

ആധാര്‍ ഭരണഘടനപരം; കര്‍ശന നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കി സുപ്രിം കോടതി

This post was last modified on September 26, 2018 12:53 pm