X

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; എസ് ഡി പി ഐ എന്ന് ബിജെപി

ബൈക്കില്‍ പോകുകയായിരുന്നു ശ്യാമിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു

കണ്ണൂര്‍ കാക്കയങ്ങാട് എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പേരാവൂര്‍ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ഥിയായ ശ്യാമ പ്രസാദാണ് മരിച്ചത്. കണ്ണവം സ്വദേശിയാണ്. ബൈക്കില്‍ പോകുകയായിരുന്നു ശ്യാമിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയ ശ്യാമിനെ അവിടെ നിന്നും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു

This post was last modified on January 19, 2018 8:51 pm

Related Post
Leave a Comment