X

സിപിഐ അന്തസ് കാണിക്കണം: എംഎം മണി

സിപിഐ ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കരുത്.

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എംഎം മണി. സിപിഐ, മുന്നണി അന്തസ് പാലിക്കണമെന്നാണ് എംഎം മണി പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും മണി മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങള്‍ മുന്നണിക്കുള്ളിലും പുറത്തും തടുക്കും. സിപിഐ ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കരുത്. കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു.

ശത്രുപക്ഷത്ത് നില്‍ക്കുന്ന നിലപാട് സിപിഐ മാറ്റണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്താണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാപ്പാത്തിച്ചോലയിലെ വിവാദ ഭൂമി കയ്യേറ്റക്കാരന്റേതല്ലെന്നും മണി ആവര്‍ത്തിച്ചു. പൊമ്പിളൈ ഒരുമൈയ്ക്ക് ഒരുമയില്ലെന്നും കോണ്‍ഗ്രസുകാരും മാധ്യമപ്രവര്‍ത്തകരും നടത്തുന്ന സമരമാണിതെന്നും എംഎം മണി പരിഹസിച്ചു.