X

ഹാദിയയുടെ മതം മാറ്റവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരം: സുപ്രീംകോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട്‌

ഷെഫിന്‍ ജഹാനെതിരായ അന്വേഷണത്തിലും ഇവരുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയുടെ സാധുതയിലും ഇത് സ്വാധീനം ചെലുത്തും.

തന്റെ മതംമാറ്റവും ഷെഫിന്‍ ജഹാനുമായുള്ള വിവാഹവും ആരുടേയും സമ്മര്‍ദ്ദപ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹാദിയ പറഞ്ഞതായി വ്യക്തമാക്കി സുപ്രീംകോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി. തനിക്ക് മതം മാറ്റത്തിനായി എന്തെങ്കിലും തരത്തില്‍ പണമോ സാമ്പത്തിക സഹായങ്ങളോ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഹാദിയ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സാമ്പത്തിക ഇടപാടും കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. ഹാദിയയുടെ ഈ മൊഴി നിര്‍ണായകമാണ്. ഷെഫിന്‍ ജഹാനെതിരായ അന്വേഷണത്തിലും ഇവരുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയുടെ സാധുതയിലും ഇത് സ്വാധീനം ചെലുത്തും.

യുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത വിധം ഹാദിയയുടെ മാനസികനില തകരാറിലാണെന്ന പിതാവ് കെഎം അശോകന്റെ വാദമുഖങ്ങള്‍ ഈ സാഹചര്യത്തില്‍ ദുര്‍ബലമാകും. ഇത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹാദിയയെ തീവ്രവാദ ഗ്രൂപ്പുകള്‍ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെണും അശോകന്‍ ആരോപിക്കുന്നു. അതേസമയം മതാന്തര വിവാഹങ്ങളും മതംമാറ്റങ്ങളും സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ചില പ്രത്യേത മതസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഇത്തരം സംഘടനകളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

ഹാദിയ: ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ; ഇവരെ നാം എന്തുകൊണ്ട് വിചാരണ ചെയ്യണം

This post was last modified on November 25, 2017 11:57 am