X

അലിഗഡ് സര്‍വകലാശാലയില്‍ ‘ഒരേ വര്‍ഗത്തില്‍’ പെട്ട വിദ്യാര്‍ത്ഥികള്‍: ബഹുസ്വരത ഇല്ലാതാക്കുന്നതായി യുജിസി കമ്മിറ്റി

10 കേന്ദ്രസര്‍വകലാശാലകളിലെ ഓഡിറ്റിംഗിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (എച്ച്ആര്‍ഡി) നിര്‍ദ്ദേശപ്രകാരമാണ് യുജിസി, കമ്മിറ്റിയെ നിയോഗിച്ചത്. സര്‍വകലാശാലകളിലെ സാമ്പത്തികവും ഭരണപരവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍, ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ തുടങ്ങിയവ പരിശോധിക്കുകയായിരുന്നു ഉദ്ദേശം.

അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ ഒരേ വര്‍ഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നതായും ഇത് സര്‍വകലാശാല ക്യാമ്പസിലെ ബഹുസ്വരത ഇല്ലാതാക്കുന്നതായും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) നിയോഗിച്ച കമ്മിറ്റി. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒരേ വര്‍ഗത്തില്‍ പെട്ടവര്‍ എന്ന് ഉദ്ദേശിക്കുന്നത് സാമ്പത്തിക വര്‍ഗമാണോ, അതോ സമുദായമാണോ, അല്ലെങ്കില്‍ പ്രത്യേക പ്രദേശമാണോ എന്ന് വ്യക്തമല്ല.

10 കേന്ദ്രസര്‍വകലാശാലകളിലെ ഓഡിറ്റിംഗിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (എച്ച്ആര്‍ഡി) നിര്‍ദ്ദേശപ്രകാരമാണ് യുജിസി, കമ്മിറ്റിയെ നിയോഗിച്ചത്. സര്‍വകലാശാലകളിലെ സാമ്പത്തികവും ഭരണപരവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍, ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ തുടങ്ങിയവ പരിശോധിക്കുകയായിരുന്നു ഉദ്ദേശം. സര്‍വകലാശാലയ്ക്ക് കീഴില്‍ നിരവധി സ്‌കൂളുകളുണ്ട്. ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പ്രവേശനം തേടുന്നു. അവര്‍ തന്നെ ഇവിടെ അധ്യാപകരായും വരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പലപ്പോഴും പരിഗണിക്കുന്നില്ല – എച്ച്ആര്‍ഡി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

പ്രവേശന നടപടിയില്‍ വൈസ് ചാന്‍സലറുടെ ക്വോട്ട ഒഴിവാക്കണം. 20 ശതമാനം പ്രവേശന ക്വോട്ട വിസിക്കുണ്ടെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥി പ്രവേശനത്തിലും അദ്ധ്യാപക നിയമനത്തിലും യുജിസി ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കുപ്പെടുന്നില്ലെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തില്‍ എന്തുകൊണ്ട് അന്വേഷണം ഒഴിവാക്കണം എന്നത് സംബന്ധിച്ച് മുന്‍ വിസി സമീറുദ്ദീന്‍ ഷായോട് എച്ച്ആര്‍ഡി മന്ത്രാലയം വിശദീകരണം തേടും. സര്‍വകലാശാലയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണം. നിലവില്‍ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നടക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് യുജിസിയും എച്ച്ആര്‍ഡി മന്ത്രാലയവും പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.

This post was last modified on October 1, 2017 5:47 pm