X

വനിതകള്‍ക്ക് ഡ്രൈവിംഗ് സ്‌കൂളുമായി സൗദി സര്‍വകലാശാല

പ്രിന്‍സസ് നൂറ സര്‍വകലാശാലയാണ് ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്

വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീക്കിയതിന് പിന്നാലെ സൗദി സര്‍വകലാശാല വനിതകള്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളും ആരംഭിക്കുന്നു. പ്രിന്‍സസ് നൂറ സര്‍വകലാശാലയാണ് ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്. തങ്ങള്‍ക്ക് റിയാദിലും മറ്റ് നഗരങ്ങളിലുമായി 60,000 വനിത വിദ്യാര്‍ത്ഥികളുണ്ടെന്ന് സര്‍വകലാശാല പറയുന്നു. പുതിയ തീരുമാനത്തോടെ സ്ത്രീകളുടെ തൊഴിലവസരങ്ങളും വാഹന വിപണിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്ത ജൂണ്‍ മുതലാണ് വിലക്ക് മാറുന്നത്. നിസാന്‍, ഫോര്‍ഡ് എന്നീ വാഹന നിര്‍മ്മാതാക്കള്‍ സൗദിയിലെ സ്ത്രീകളെ ആശംസകള്‍ അറിയിച്ചിരുന്നു.