X

ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പം: മരണം 91

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു.

ഇന്‍ഡോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 91 പേര്‍ മരിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ലോംബക്കിലാണ് ഭൂചലനമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു.

ലോംബക്കിന്റെ തൊട്ടടുത്ത ദ്വീപും ലോകത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുമായ ബാലിയിലും ഭൂകമ്പം ബാധിച്ചു. ബാലിയിലെ അന്താരാഷ്്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലിന് കേടുപാടുകളുണ്ടായി ലോംബക്കില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു. ലോംബക്കിലെ മതറം നഗരത്തിലാണ് വലിയ നാശനഷ്ടമുണ്ടായത്. ഇവിടെ ആശുപത്രികളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്പ സ്ഥലത്ത് അകപ്പെട്ട അനുഭവം സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രി കെ ഷണ്‍മുഖം അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

This post was last modified on August 6, 2018 12:02 pm