X

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്‌റ്റേ: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി

ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യ 16 തവണയോളം അനുമതി തേടിയിരുന്നെങ്കിലും പാകിസ്ഥാന്‍ തള്ളുകയായിരുന്നു.

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാന്‍ പട്ടാള കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷയ്ക്ക് സ്‌റ്റേ ആവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ വച്ചാണ് അറസ്റ്റ് ചെയ്യുന്നത്.

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കലാപമുണ്ടാക്കാനും വിഘടനവാദം പ്രോത്സാഹിപ്പിക്കാനും എത്തിയ റോ ഏജന്റാണ് കുല്‍ഭൂഷണെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇറാനില്‍ ബിസിനസ് നടത്തി വരുകയായിരുന്നു കുല്‍ഭൂഷണ്‍ ജാദവ്. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യ 16 തവണയോളം അനുമതി തേടിയിരുന്നെങ്കിലും പാകിസ്ഥാന്‍ തള്ളുകയായിരുന്നു. വിധിപ്പകര്‍പ്പ്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അയച്ചുകൊടുത്തിട്ടുണ്ട്.

This post was last modified on May 10, 2017 10:12 am