X

എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

മലയാള സാഹിത്യത്തിന് നല്‍കിയ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം.

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. മലയാള സാഹിത്യത്തിന് നല്‍കിയ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. കവി, നാടകകൃത്ത്, വിവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ സജീവമാണ് സച്ചിദാനന്ദന്‍. എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി പതിനഞ്ചില്‍ അധികം ലേഖന സമാഹാരങ്ങളും പല ലോകം പല കാലം, മൂന്ന് യാത്ര എന്നിങ്ങനെ യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാഡമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ തുക ഒന്നര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഈ വര്‍ഷമാണ് ഉയര്‍ത്തിയത്.

This post was last modified on November 1, 2017 1:42 pm