17ാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് രാജ്യത്തെ 91 ലോക്‌സഭ മണ്ഡലങ്ങളിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തും. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ആന്ധ്രയിലെ 25 സീറ്റിലും തെലങ്കാനയിലെ 17 സീറ്റിലും വോട്ടെടുപ്പ് ഇന്ന് വോട്ടെടുപ്പ് നടക്കും. 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും ആന്‍ഡമാന്‍ നിക്കോബാറിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, അരുണാചല്‍പ്രദേശ് വെസ്റ്റില്‍
കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു, യുപിയിലെ ഗാസിയാബാദില്‍ കേന്ദ്രമന്ത്രിയും കരസേന മുന്‍ മേധാവിയുമായ വി.കെ സിങ് തുടങ്ങി നിരവധി പ്രമുഖരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കും.
ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുക. രണ്ടാംഘട്ടം ഈ മാസം 18 നാണ്. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ്. മെയ് 23 നാണ് ഫലപ്രഖ്യാപനം.
This post was last modified on April 11, 2019 7:20 am
Leave a Comment