X

നിരവ് മോദിക്ക് ജാമ്യമില്ല, അപേക്ഷ ലണ്ടന്‍ കോടതി തള്ളി

വായ്പ തട്ടിപ്പുകാരന്‍ നിരവ് മോദിയ്ക്ക് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ ജ്വല്ലറി വ്യാപാരിക്ക് ഇത് മൂന്നാം തവണയാണ് ജാമ്യം നിഷേധിക്കുന്നത്. ജാമ്യ സെക്യൂരിറ്റി തുക 20 ലക്ഷം പൗണ്ട് വരെ നിരവ് മോദിയുടെ അഭിഭാഷകര്‍ മുന്നോട്ടുവച്ചിരുന്നു. നിരവ് മോദിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ഇന്ത്യക്ക് വേണ്ടി വാദിച്ച ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) നിരവ് മോദിക്ക് ജാമ്യം നല്‍കരുത് എന്ന് വാദിച്ചിരുന്നു.

വിജയ് മല്യയുടെ എക്‌സ്ട്രാഡിഷന്‍ കേസില്‍ വാദിച്ച ബാരിസ്റ്റര്‍ മോട്ട്‌ഗോമറിയാണ് ഈ കേസില്‍ നിരവ് മോദിയുടെ അഭിഭാഷക സംഘത്തെ നയിക്കുന്നത്. മാര്‍ച്ച് 20നാണ് ആദ്യം ലണ്ടന്‍ കോടതി നിരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് മാര്‍ച്ച് 29ന് തള്ളി. നിലവില്‍ സൗത്ത് ലണ്ടനിലെ എച്ച്എംപി വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് നിരവ് മോദി. 13500 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെയാണ് നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും വിദേശത്തേക്ക് മുങ്ങിയത്.

This post was last modified on May 8, 2019 10:50 pm