X

മലബാര്‍ ഹില്‍സിനെ രാംനഗരി എന്ന് പേര് മാറ്റണം: മുംബയ് കോര്‍പ്പറേഷനിലെ ശിവസേന കൗണ്‍സിലര്‍

സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും പല ഇംഗ്ലീഷ് പേരുകളും മാറ്റാമെങ്കില്‍ എന്തുകൊണ്ട് പേര് മലബാര്‍ ഹില്‍സിന്റെ പേര് മാറ്റിക്കൂട എന്ന് ശിവസേന നേതാവ് ചോദിച്ചു.

മുംബയ് മലബാര്‍ ഹില്‍സിന്റേ പേര് രാംനഗരി എന്നാക്കാന്‍ ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ബിഎംസി) കൗണ്‍സിലറുടെ നിര്‍ദ്ദേശം. ഡിസംബറില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിനുള്ള നിര്‍ദ്ദേശമാണ് കുര്‍ളയില്‍ നിന്നുള്ള ശിവസേന കൗണ്‍സിലര്‍ ദിലീപ് ലാണ്ടെ മുന്നോട്ടുവച്ചത്. ശ്രീരാമനും ലക്ഷ്മണനും 14 വര്‍ഷത്തെ വനവാസത്തിനിടെ ഇവിടെ താമസിച്ചതിന് തെളിവുണ്ടെന്ന് ദിലീപ് ലാണ്ടെ വാദിക്കുന്നു. മലബാര്‍ ഹില്‍സ് എന്നത് ബ്രിട്ടീഷുകാരിട്ട പേരാണ്. അത് മാറ്റണം. സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും പല ഇംഗ്ലീഷ് പേരുകളും മാറ്റാമെങ്കില്‍ എന്തുകൊണ്ട് പേര് മലബാര്‍ ഹില്‍സിന്റെ പേര് മാറ്റിക്കൂട എന്ന് ശിവസേന നേതാവ് ചോദിച്ചു.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഔദ്യോഗിക വസതിയും ആഡംബര അപ്പാര്‍ട്ട്‌മെന്റുകളും മറ്റും ഉള്‍ക്കൊള്ളുന്ന മേഖലയാണ് മലബാര്‍ ഹില്‍സ്. ശ്രീരാമന്‍ വെള്ളം കുടിച്ചെന്ന് വിശ്വാസികള്‍ കരുതുന്ന ബാന്‍ഗംഗ ജലസംഭരണി ഇവിടെയാണുള്ളത്. 2013ല്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അംഗമായിരിക്കെയും ദിലീപ് ലാണ്ടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വിലപിടിച്ച മണ്ണില്‍നിന്ന്‍ കേരളത്തെ ഇറക്കി വിടുമ്പോള്‍

മുംബൈയിലെ ജിന്നാ ഹൗസ് ഇടിച്ച് നിരത്തണമെന്ന് ബിജെപി എംഎല്‍എ

രാഗം സമ്പൂര്‍ണം, ‘അന്നപൂര്‍ണം’: പ്രകാശം പരത്തിയ സുര്‍ ബഹാറിനെക്കുറിച്ച്

ബ്രാഹ്മണജാതിയും ഹിന്ദുമതവും ഒരു സ്ത്രീയോടും അവരുടെ തൊഴിലിനോടും ചെയ്തത്…

This post was last modified on December 8, 2018 1:20 pm