X

കശാപ്പിനായുള്ള വില്‍പ്പന നിരോധിച്ചത് കന്നുകാലികള്‍ക്ക് സുരക്ഷ ഉറപ്പാക്കും: മേനക ഗാന്ധി

രോഗം ബാധിച്ച കന്നുകാലികളേയും കശാപ്പിന് കൊടുക്കുന്ന പതിന് കര്‍ഷകര്‍ക്കുണ്ട്. ഇതെല്ലാം അവസാനിപ്പിക്കാന്‍ സഹായകമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് കന്നുകാലികളുടെ സുരക്ഷ ഉറപ്പാക്കുന്നതെന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധി. കന്നുകാലികളെ മോശമായി പരിചരിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ പുതിയ നിയന്ത്രണങ്ങള്‍ക്ക് കഴിയുമെന്ന് മേനക ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്ത് സമ്പൂര്‍ണ ഗോവധ നിരോധനം ഏര്‍പ്പെടുത്തണമെന്നും മൃഗശാലകള്‍ നിര്‍ത്തലാക്കണം എന്നും വാദിക്കുന്ന വ്യക്തിയാണ് അറിയപ്പെടുന്ന മൃഗസംരക്ഷണ പ്രവര്‍ത്തക കൂടിയായ മേനക. എട്ടും ഒമ്പതും മൃഗങ്ങളെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഹനങ്ങളില്‍ 80 എണ്ണത്തിനെ വരെ കുത്തിനിറച്ച് അറവുശാലയിലേയ്ക്ക് കൊണ്ടുപോയി കശാപ്പ് ചെയ്യുന്നതാണ് പതിവെന്ന് മേനക ആരോപിച്ചു.

രോഗം ബാധിച്ച കന്നുകാലികളേയും കശാപ്പിന് കൊടുക്കുന്ന പതിന് കര്‍ഷകര്‍ക്കുണ്ട്. ഇതെല്ലാം അവസാനിപ്പിക്കാന്‍ സഹായകമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉത്തരവ് നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന ആവശ്യമാണെന്നും കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്ന നടപടിയാണ് ഇതെന്നും മേനക ഗാന്ധി അഭിപ്രായപ്പെട്ടു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960ലെ നിയമപ്രകാരം ഇത്തരമൊരു ഉത്തരവില്‍ ഒപ്പ് വയ്ക്കാന്‍ അന്തരിച്ച മുന്‍ പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയെ പ്രേരിപ്പിച്ചത് മേനക ഗാന്ധിയുടെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണെന്ന് പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

This post was last modified on May 28, 2017 8:48 pm