X

സ്ത്രീകള്‍ക്ക് മാത്രമായി ‘നാഷണല്‍ വിമന്‍സ് പാര്‍ട്ടി’; നിയമനിര്‍മ്മാണ സഭകളില്‍ 50 ശതമാനം സംവരണം ആവശ്യം

പാര്‍ലമെന്റ് അടക്കമുള്ള നിയമനിര്‍മ്മാണ സഭകളില്‍ 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കുക, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക തുടങ്ങിയവയാണ് പാര്‍ട്ടി ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.

സ്ത്രീകള്‍ക്ക് മാത്രം വേണ്ടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങി. യുഎസിലെ നാഷണല്‍ വിമന്‍സ് പാര്‍ട്ടിയെ മാതൃകയാക്കി അതേപേരിലാണ് പുതിയ പാര്‍ട്ടി നിലവില്‍ വന്നിരിക്കുന്നത്. പാര്‍ട്ടി ഓഫ് മദേഴ്‌സ് (അമ്മമാരുടെ പാര്‍ട്ടി) എന്നാണ് ടാഗ് ലൈന്‍. ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്വേത ഷെട്ടിയാണ് (36) പാര്‍ട്ടി സ്ഥാപിച്ചിരിക്കുന്നത്.

പാര്‍ലമെന്റ് അടക്കമുള്ള നിയമനിര്‍മ്മാണ സഭകളില്‍ 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കുക, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക തുടങ്ങിയവയാണ് പാര്‍ട്ടി ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍. സ്ത്രീകളുടെ അധികാര പങ്കാളിത്തവും നിയമനിര്‍മ്മാണ സഭകളിലെ പ്രാതിനിധ്യവും ഉറപ്പുവരുത്തുകയാണ് മുഖ്യ ലക്ഷ്യമെന്ന് ശ്വേത ഷെട്ടി പറയുന്നു. 2012ല്‍ തന്നെ പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നതായും അവര്‍ അവകാശപ്പെടുന്നു.

This post was last modified on December 18, 2018 4:49 pm