X

ബ്രൂവറിയിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളി ഗവർണർ പി സദാശിവം

ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓർമ്മിപ്പിച്ചുമായിരുന്നു നേരത്തെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം. ബ്രൂവറി അഴിമതിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗവർണർ തള്ളി. മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് നാല് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തു നൽകിയിരുന്നു.

ഹൈക്കോടതിയില്‍ കേസെത്തിയപ്പോള്‍ ബ്രൂവെറി അനുമതികള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഈ കോടതി തീരുമാനം കൂടി പരിഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനം.

ലൈസൻസ് അനുവദിച്ചതിൽ ചട്ടലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഓർമ്മിപ്പിച്ചുമായിരുന്നു നേരത്തെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

18 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലിറിയും അനുവദിച്ച നടപടിയില്‍ ചട്ടങ്ങൾ പാലിക്കാതെ ആണ് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. പ്രതിരോധത്തിലായ സർക്കാർ പിന്നീട് ലൈസൻസ് റദ്ദാക്കുകയായിരുന്നു. മൂന്ന് ബ്രൂവറിയും രണ്ട് ബ്ലെന്റിംഗ് യൂണിറ്റിനും നല്‍കിയ അനുമതി ആണ് സർക്കാർ പിൻവലിച്ചത്.

ബ്രൂവറി എല്‍ഡിഎഫിന്റെ ബാര്‍ കോഴയോ? എക്‌സൈസ് മന്ത്രിയുടെ മൗനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

കളവ് മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ മോഷണമല്ലാതാവില്ല; ചെന്നിത്തലയുടെ ബ്രൂവറി ചാലഞ്ചില്‍ പിണറായിക്ക് തോല്‍വി