X

മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ഉച്ചക്ക്, ഒഖി ദേശീയ ദുരന്തമായി കാണാനാവില്ല: കണ്ണന്താനം

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മല്‍സ്യതൊഴിലാളികളെ കൂടി രക്ഷാദൗത്യത്തില്‍ ഉള്‍പ്പെടുത്തുന്നതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

ഒഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇത്തരത്തില്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോഴില്ലെന്നും കണ്ണന്താനം പറഞ്ഞു. ഒഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മുന്നറിയിപ്പ് നല്‍കാന്‍ നേരത്തെ സാധിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കണ്ണന്താനം പറഞ്ഞു. ദുരന്തബാധിത മേഖലകള്‍ താന്‍ സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മല്‍സ്യതൊഴിലാളികളെ കൂടി രക്ഷാദൗത്യത്തില്‍ ഉള്‍പ്പെടുത്തുന്നതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. നാവിക, വ്യോമസേന, പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിലെത്തും. മൂന്ന് മണിയോടെ തിരുവനന്തപുരത്തെത്തുന്ന പ്രതിരോധ മന്ത്രി ഇവിടെ നിന്ന് കന്യാകുമാരിയിലേക്ക് പോകും.

ഒഖിയെ നേരിടാന്‍ ദുരന്ത നിവാരണ ഡിപ്ലോമ പോര സാര്‍

This post was last modified on December 4, 2017 12:01 pm