X

ചോദ്യം നമ്പര്‍ ഒന്ന് – മുദ്ര പദ്ധതി പ്രകാരം മോദി സര്‍ക്കാര്‍ എത്ര പേര്‍ക്ക് ജോലി നല്‍കി? ഉത്തരമില്ല

എത്ര തൊഴിലസരങ്ങള്‍ മുദ്ര പദ്ധതി പ്രകാരം സൃഷ്ടിച്ചു എന്ന വിവരാവകാശ പ്രകാരമുള്ള ആദ്യ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല.

ഇതുവരെ തൊഴില്‍ തേടിയിരുന്നവര്‍ മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് കീഴില്‍ തൊഴില്‍ നല്‍കുന്നവരായി മാറി എന്നാണ് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കവേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്. 2015ല്‍ തുടക്കമിട്ട പ്രധാന്‍മന്ത്രി മുദ്ര യോജന പദ്ധതിയുമായി ബന്ധപ്പെട്ടാണ് പിയൂഷ് ഗോയല്‍ ഇക്കാര്യം അവകാശപ്പെട്ടത്. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉദാരമായി വായ്പകള്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായിരുന്നു ഇത്. 7.3 ലക്ഷം കോടി രൂപയോളം വരുന്ന, 15.56 കോടി വായ്പകള്‍ സംരഭകര്‍ക്ക് ലഭ്യമാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് റീ ഫിനാന്‍സ് ഏജന്‍സി) പദ്ധതിക്ക് കീഴില്‍ എത്ര തൊഴിലവസരങ്ങള്‍ ഇതുവരെ സൃഷ്ടിക്കാന്‍ കഴിയുന്നു എന്നാണ് എന്‍ഡിടിവി വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചിരിക്കുന്നു. ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം എത്ര തൊഴിലസരങ്ങള്‍ മുദ്ര പദ്ധതി പ്രകാരം സൃഷ്ടിച്ചു എന്ന ആദ്യ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നാണ് എന്‍ഡിടിവി പറയുന്നത്. പകരം വായ്പകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കണക്കുകള്‍ സഹിതം മറുപടി നല്‍കുകയും തൊഴിലസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വളര്‍ച്ചയുണ്ടായി എന്ന് അവകാശപ്പെടുകയുമാണ് ഉണ്ടായത്. അതേസമയം തൊഴിലവസര വളര്‍ച്ചയെ സാധൂകരിക്കുന്ന ഡാറ്റയൊന്നും തന്നെ ലഭ്യമാക്കിയതുമില്ല.

This post was last modified on February 3, 2019 12:20 pm

Related Post
Leave a Comment